ന്യൂദല്‍ഹി- അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വിസമ്മതിച്ചു. 2014 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെയാണ് റോത്തഗിയുടെ കാലാവധി.
നിലവിലെ എ.ജി കെ.കെ വേണുഗോപാലിന്റെ പിന്‍ഗാമിയായി റോത്തഗിയുടെ പേര് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കാലാവധി അവസാനിക്കുന്ന സെപ്റ്റംബര്‍ 30ന് ശേഷം താന്‍ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മൂന്നാമത് കാലാവധി നീട്ടുന്ന വേണുഗോപാല്‍ സര്‍ക്കാരിനെ അറിയിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
91 കാരനായ വേണുഗോപാല്‍ റോത്തഗിയുടെ പിന്‍ഗാമിയായി 2017 ജൂലൈയില്‍ മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യയുടെ 15 ാമത് എ.ജിയായി. 2020 ല്‍ തന്റെ കാലാവധി അവസാനിച്ചപ്പോള്‍, പ്രായക്കൂടുതല്‍ ചൂണ്ടിക്കാണിച്ച് വേണുഗോപാല്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സര്‍ക്കാര്‍ അദ്ദേഹത്തോട് തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും കാലാവധി നീട്ടുകയും ചെയ്തു.