ബുറൈദ - നഗരത്തിലെ പൊതുസ്ഥലത്ത് ദേശീയദിനാഘോഷ പരിപാടികള്‍ക്കിടെ ഈജിപ്ഷ്യന്‍ യുവാവിന്റെ വിവാഹാഘോഷം നടന്നത് ദേശീയദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തവര്‍ അടക്കമുള്ളവര്‍ക്ക് ഇരട്ടി മധുരം നല്കി. സൗദിയില്‍ ജോലി ചെയ്യുന്ന ഈജിപ്തുകാരനാണ് സഹപ്രവര്‍ത്തകരുടെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ബുറൈദയില്‍ ദേശീയദിനാഘോഷ പരിപാടികള്‍ക്കിടെ തന്റെ വിവാഹാഘോഷവും നടത്തിയത്.
വിവാഹാഘോഷ ചടങ്ങുകള്‍ക്ക് സാക്ഷികളായവര്‍ ഗാനങ്ങളാലപിച്ചും ഹര്‍ഷാരവം മുഴക്കിയും ആഹ്ലാദം പ്രകടിപ്പിച്ചു. സ്വദേശികളും വിദേശികളുമടക്കമുള്ളവര്‍ വധൂവര•ാരുടെ സാന്നിധ്യത്തില്‍ ഫോട്ടോളെടുക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.