തൊട്ടിലിൽ കിടത്തിയിരുന്ന കുഞ്ഞ് ശക്തമായ കാറ്റിൽ പറന്നുപോയി

ഗൂഡല്ലൂർ-തൊട്ടിലിൽ ഉറങ്ങുകയായിരുന്ന  കുഞ്ഞ് ശക്തമായ കാറ്റിൽ പറന്നുപോയി. നീലഗിരിയിലെ ദേവർഷോലയിലാണ് സംഭവം. ജംഷീർ-ഹഫ്‌സത്ത് ദമ്പതികളുടെ മൂന്ന് വയസ്സുളള  മകൻ മുഹമ്മദ് ആസിറാണ്  തൊട്ടിൽസഹിതം പറന്ന് റോഡിൽ വീണത്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട കുട്ടിയെ  ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ മേൽക്കൂരയിലെ പൈപ്പിലാണ് തൊട്ടിൽ കെട്ടിയിരുന്നത്. പൈപ്പ് കാറ്റെടുത്തപ്പോൾ  തൊട്ടിൽസഹിതം കുഞ്ഞും പറന്നുപോകുകയായിരുന്നു. 
 

Latest News