ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മേയ് 28ന്; ഫലം 31ന്

തിരുവനന്തപുരം- ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു തീയതി തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. മേയ് 28-നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് 31നും. ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം മേയ് മൂന്നിന് ഇറങ്ങും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10. സൂക്ഷ്മപരിശോധന മേയ് 11ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് 14. 

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ മണ്ഡലത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടു രേഖപ്പെടുത്തിയത് ഉറപ്പാക്കാന്‍ സഹായിക്കുന്ന വിവിപാറ്റ് സംവിധാനവും ചെങ്ങന്നൂര്‍ വോട്ടെടുപ്പില്‍ ഉപയോഗിക്കും.
 

Latest News