പത്തനംതിട്ട- തിരുവല്ലയിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ 12 കാരനായ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. സ്‌കൂള്‍ ഹോസ്റ്റലില്‍ പുറമറ്റം സ്വദേശിയായ 12 കാരനെയാണ് 15 കാരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയതയായി കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കി.
പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് തിരുവല്ല പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പീഡന വിവരം കുട്ടി മാത്യസഹോദരിയോട് വെളിപ്പെടുത്തിയതോടെയാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞതും തുടര്‍ന്ന് പരാതി നല്‍കിയതും. പരാതി സ്വീകരിച്ച തിരുവല്ല പോലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് കൈമാറി..