Sorry, you need to enable JavaScript to visit this website.

VIDEO തെരുവുനായയെ കാറില്‍ കെട്ടിവലിച്ചു, ഡോക്ടര്‍ക്കെതിരെ കേസ്

ജോധ്പൂര്‍- കാറില്‍ നായയെ കെട്ടിയിട്ട് നഗരത്തിന് ചുറ്റും നിഷ്‌കരുണം വലിച്ചിഴക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലാണ് മൃഗപീഡനത്തിന്റെ ഭയാനക ദൃശ്യം.
വാഹനത്തോടൊപ്പമെത്താന്‍ പാടുപെടുന്ന ചങ്ങലയില്‍ ബന്ധിച്ച നായയുമായി ഒരു ഡോക്ടറാണ് വാഹനം ഓടിക്കുന്നത്.  
ബൈക്കിലെത്തിയ ഒരാള്‍ നായയെ ഉപദ്രവിക്കുന്നത് കണ്ട് ഉടന്‍ തന്നെ ഇടപെട്ട് കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു.  നായയുടെ ചങ്ങലയഴിച്ച് നഗരത്തിലെ ഡോഗ് ഹോം ഫൗണ്ടേഷനെ വിവരം അറിയിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ നായക്ക് നാട്ടുകാര്‍ ആംബുലന്‍സും ഏര്‍പ്പെടുത്തി.
തന്റെ വീടിന് സമീപത്തുണ്ടായിരുന്ന തെരുവ് നായയെ മാറ്റാന്‍ ശ്രമിക്കുകയാണെന്നാണ് ഡോക്ടര്‍ രജനീഷ് ഗാല്‍വ പോലീസിനോട് വിളിച്ചുപറഞ്ഞത്.
അതേസമയം, ഡോക്ടര്‍ക്കെതിരെ നഗരത്തിലെ ഡോഗ് ഹോം ഫൗണ്ടേഷന്‍ മൃഗ പീഡനത്തിന് കേസ് ഫയല്‍ ചെയ്തു.
മൃഗങ്ങളോടുള്ള ക്രൂരതക്കെതിരായ നിയമപ്രകാരം ഡോക്ടര്‍ക്കെതിരെ കേസെടുത്തതായി എസ്.എച്ച.്ഒ ജോഗേന്ദ്ര സിംഗ് പറഞ്ഞു.

 

Latest News