കയ്‌റോ - കാമുകനെ വിവാഹം ചെയ്യാന്‍ വേണ്ടി മൂന്നു മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഈജിപ്ഷ്യന്‍ യുവതിക്ക് കോടതി വധശിക്ഷ വിധിച്ചു. ദക്ഷിണ കയ്‌റോയിലെ ഖിനാ ഗവര്‍ണറേറ്റിലെ നഗ ഹമാദി ക്രിമിനല്‍ കോടതിയാണ് 26 കാരിക്ക് വധശിക്ഷ വിധിച്ചത്. യുവതിയുടെ കാമുകനും വധശിക്ഷ വിധിച്ചിട്ടുണ്ട്.
മാസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. ജ്യൂസ് കഴിച്ച് വിഷബാധയേറ്റ് അബോധാവസ്ഥയില്‍ 32 കാരനെയും മൂന്നു മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫര്‍ശൂത്ത് സെന്‍ട്രല്‍ ആശുപത്രി സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. ചികിത്സകള്‍ക്കിടെ മക്കള്‍ മൂന്നു പേരും ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. സമയോചിതമായ ചികിത്സകളിലൂടെ യുവാവ് രക്ഷപ്പെട്ടു.
തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ ഭാര്യ ഡ്രൈവറായ 26 കാരനുമായി സ്‌നേഹത്തിലാണെന്നും കാമുകനെ വിവാഹം ചെയ്യാന്‍ വേണ്ടി യുവതി മക്കളെയും ഭര്‍ത്താവിനെയും വിഷം ചേര്‍ത്ത ജ്യൂസ് നല്‍കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായി. ചോദ്യം ചെയ്യലില്‍ തങ്ങള്‍ തമ്മില്‍ അവിഹിതബന്ധമുള്ളതായും ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താന്‍ പരസ്പരര ധാരണയിലെത്തിയതായും പ്രതികള്‍ സമ്മതിച്ചു.
യുവതിയുടെ ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താന്‍ ആവശ്യമായ വിഷം എത്തിച്ചത് കാമുകനായിരുന്നു. കാമുകന്‍ വിഷം വാങ്ങി നാലു ബോട്ടില്‍ ജ്യൂസുകളില്‍ കലര്‍ത്തുകയും യുവതി ഇത് ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കുകയുമായിരുന്നു. കേടായ ജ്യൂസ് കഴിച്ചതാണ് മക്കളുടെയും ഭര്‍ത്താവിന്റെയും മരണത്തിന് കാരണമായതെന്ന് മറ്റുള്ളവരെ പറഞ്ഞുധരിപ്പിക്കാനായിരുന്നു യുവതിയുടെയും കാമുകന്റെയും പദ്ധതി.