Sorry, you need to enable JavaScript to visit this website.

പാലക്കാട്ട്  വൈദ്യുതി വേലിയില്‍  നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു

പാലക്കാട്- വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. പാലക്കാട് എലിവാലിലാണ് സംഭവം. തോട്ടം തൊഴിലാളിയായ മലമ്പുഴ കൊല്ലംകുന്ന് സ്വദേശി വാസു(47)വാണ് മരിച്ചത്. ഇയാള്‍ ജോലി ചെയ്യുന്ന തോട്ടത്തിലെ വേലിയില്‍ നിന്നുതന്നെയാണ് ഷോക്കേറ്റത്. രാത്രി വീട്ടില്‍ നിന്ന് തോട്ടത്തില്‍ വന്ന് കാവല്‍ കിടക്കാറുണ്ടായിരുന്നു. പതിവ് പോലെ വന്ന സമയത്താണ് ഷോക്കേറ്റത്. തോട്ടത്തിന്റെ കവാടത്തില്‍ വച്ച് ഇയാളുടെ ശരീരത്തില്‍ വൈദ്യുതി കമ്പി ചുറ്റിപ്പിണഞ്ഞു. ഇത് മാറ്റുന്നതിനിടെ ഷോക്കേറ്റിരിക്കാം എന്നാണ് പോലീസും വനപാലകരും സംശയിക്കുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. വന്യ മൃഗങ്ങളുടെ ആക്രമണം ഏറെയുള്ള പ്രദേശമാണ്. അതുകൊണ്ടു തന്നെ തോട്ടങ്ങള്‍ക്ക് വൈദ്യുതി വേലിയടക്കം സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്ഥാപിച്ച വേലിയില്‍ നിന്ന് അബദ്ധത്തില്‍ ഷോക്കേറ്റിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മലമ്പുഴ പൊലീസ് വ്യക്തമാക്കി.
 

Latest News