ശ്രീനഗർ- പി.ഡി.പി നേതാവ് ഗുലാം നബി പട്ടേൽ വെടിയേറ്റ് മരിച്ചു. ജമ്മുവിലെ പുൽവാമയിൽ ഭീകരരുടെ വെടിയേറ്റാണ് ഗുലാം നബി പട്ടേൽ കൊല്ലപ്പെട്ടത്. ഡാങ്കെർപോര ഷാദിമാർഗിലായിരുന്നു ഗുലാം നബി താമസിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഗുലാം നബിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭീകരർക്ക് വേണ്ടി തെരച്ചിൽ തുടങ്ങി.