തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തും. സില്‍വര്‍ ലൈന്‍ മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച.
ഞായറാഴ്ച രാവിലെ 9.30നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി വി.പി. ജോയിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടാവും.
ഓഗസ്റ്റ് 30ന് കോവളത്ത് നടന്ന മുഖ്യമന്ത്രിമാരുടെ സോണല്‍ മീറ്റിംഗില്‍ കര്‍ണാടക മുഖ്യമന്ത്രിയുമയി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ തലശ്ശേരി-മൈസൂര്‍, നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെക്കുറിച്ചും ചര്‍ച്ചകളുണ്ടാവുമെന്നാണ് വിവരം.