ഗുവാഹത്തി- ഗുവാഹത്തി ഐ. ഐ. ടിയിലെ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അവസാന വര്‍ഷ ബി. ടെക്ക് വിദ്യാര്‍ഥി സൂര്യ നാരായണന് പ്രേം കിഷോറാണ് മരിച്ചത്.
പത്തുവര്‍ഷത്തിനിടെ ഗുവാഹത്തി ഐ. ഐ. ടിയില്‍ നിരവധി വിദ്യാര്‍ഥികളാണ് മരിച്ചത്. അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യ ഉള്‍പ്പെടെ 14 വിദ്യാര്‍ഥികള്‍ ഇവിടെ മരിച്ചതായി 2019 ഡിസംബര്‍ രണ്ടിന് കേന്ദ്ര മാനവ വിഭവ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ 23 ഐ. ഐ. ടികളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള് സംഭവിച്ചത് ഗുവാഹതിയിലാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.