തലശ്ശേരി- പിണറായിയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത പടന്നക്കര കല്ലട്ടി വണ്ണത്താൻങ്കണ്ടി വീട്ടിൽ സൗമ്യ തന്റെ മകൾ ഐശ്വര്യയെ ക്രൂരമായി മർദ്ദിച്ചതായി മൊഴി. സൗമ്യയും രണ്ട് യുവാക്കളും ഒന്നിച്ച് അവിഹിത ബന്ധത്തിലേർപ്പെടുന്നതിനിടെ മകൾ ഐശ്വര്യ മുറിയിലെ ലൈറ്റ് ഓൺ ചെയ്തതാണ് ഇവരെ പ്രകോപിപ്പിക്കാൻ കാരണമായത്. സൗമ്യ ഉടൻ തന്നെ ഐശ്യര്യയുടെ മുഖത്ത് ക്രൂരമായി മർദ്ദിച്ചതായി സൗമ്യയുമായി കഴിഞ്ഞ പുതുവത്സരത്തലേന് ലൈംഗികമായി ബന്ധപ്പെട്ട യുവാക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. തങ്ങൾക്ക് ഈ ദുരുഹ മരണങ്ങളിൽ പങ്കില്ലെന്നും യുവതിയുമായ് അവിഹിത ബന്ധത്തിലേർപ്പെട്ടതായും കസ്റ്റഡിയിലെടുത്ത യുവാക്കൾ മൊഴി നൽകിയെന്നാണ് വിവരം. ഈ സംഭവത്തിന് ഒരു മാസത്തിന് ശേഷമാണ് ഈ ജനുവരി 31ന് ഐശ്വര്യ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. അതിനിടെ, കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലിസ് നടത്തിയ അന്വേഷണത്തിൽ രണ്ടു പേരുടെ ശരീരത്തിൽ എലി വിഷത്തിന്റെ അംശം കണ്ടെത്തി. മരിച്ച കല്ലട്ടി വണ്ണത്താൻകണ്ടി കുഞ്ഞിക്കണ്ണൻ(78) ഭാര്യ കമല (65) എന്നിവരുടെ ശരീരത്തിൽ എലി വിഷത്തിന്റെയും അലൂമിനിയം ഫോസ്‌ഫൈറ്റിന്റെയും അംശങ്ങൾ കണ്ടെത്തി. ഇവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലിസ് വിശദമായി പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത.് ഇതോടെ മരണം വിഷം അകത്ത് ചെന്നെന്ന് അന്വേഷണം സംഘം ഉറപ്പിച്ചു. മരിച്ചവരുടെ ആന്തരീകാവയവങ്ങളുടെ വിശദമായ പരിശോധനാ റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത.്
വീട്ടിലെ അവശേഷിക്കുന്ന അംഗമായ സൗമ്യ(28)യെ നാല് ദുരൂഹ മരണങ്ങൾ മാധ്യമ വാർത്തയായതോടെ അവശനിലയിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ ഇപ്പോൾ സുഖം പ്രാപിച്ചെങ്കിലും ഇവരുടെ അകത്ത് ഇത്തരം വിഷാംശം കടന്നിട്ടുണ്ടെന്ന സംശയം മെഡിക്കൽ സംഘം നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. സൗമ്യയുടെ മക്കളായ ഐശ്യര്യ കിഷോർ(8) കീർത്തന കിഷോർ(ഒന്നര) എന്നിവരുടെ ഉള്ളിലും ഇത്തരം വിഷം കടന്ന് ചെന്നിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച വൈകിട്ടോടെ ഐശ്വര്യയുടെ മൃതദേഹം വീട്ടുപറമ്പിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത.് പരിയാരം മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ഡോ.ഗോപാലകൃഷ്ണപ്പിള്ളയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനാ ഫലത്തിനായ് അന്വേഷണ സംഘം കാത്തിരിക്കുകയാണ്. ഇതോടെ സംഭവത്തിലെ ദുരുഹത നീങ്ങുമെന്നാണ് പ്രതീക്ഷ. നാലു മരണങ്ങളും കൊലപാതകമാണെന്നാണ് നാട്ടുകാർ ഉറച്ച് വിശ്വസിക്കുന്നത.്
പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താൻകണ്ടി വീട്ടിൽ കുഞ്ഞിക്കണ്ണൻ(78) ഭാര്യ കമല(65),പേരക്കുട്ടികളായ ഐശ്വര്യ കിഷോർ,(8),കീർത്തന കിഷോർ (ഒന്നര) എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നത.് മരിച്ച കുഞ്ഞിക്കണ്ണന്റെയും കമലയുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരീകാവയവങ്ങളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടും പൊലിസ് പരിശോധിച്ചിരുന്നു. ആന്തരീകാവയവങ്ങളിൽ വിഷം ഉള്ളിൽ ചെന്നതായുള്ള സംശയം ഉയർന്നിരുന്നു. കേസ് അന്വേഷണം നടത്തുന്ന തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് മരണപ്പെട്ട ഐശ്യര്യ കിഷോറിന്റെ ബന്ധു വണ്ണത്താൻവീട്ടിൽ പ്രജീഷ് മരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം പരാതി നൽകിയത.് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചാണ് ഐശ്യര്യ മരണപ്പെട്ടിരുന്നത.് സ്വാഭാവിക മരണം എന്ന നിലയിൽ പോസ്റ്റ്‌മോർട്ടം നടത്താതെയായിരുന്നു കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നത.് ഭർത്താവുമായ് അകന്ന് കഴിയുന്ന സൗമ്യക്ക് നിരവധി പേരുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സമീപ പ്രദേശങ്ങളിലുള്ളവരെ പൊലിസ് ചോദ്യം ചെയ്തു. സൗമ്യയുടെ ഫോൺ കോളുകളും പരിശോധിച്ചു. ഇവരുമായ് അടുത്ത ബന്ധം പുലർത്തുന്ന രണ്ട് യുവാക്കൾ പൊലിസിന്റെ വലയിലാണ്. നേരത്തെ തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി സൗമ്യ ജോലി നോക്കിയിരുന്നു. അക്കാലത്തെ ബന്ധങ്ങളെക്കുറിച്ചും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.സംഭവവുമായ് ബന്ധപ്പെട്ട് നിട്ടൂർ ഇല്ലിക്കുന്ന് സ്വദേശിയായ യുവാവിനെ പൊലിസ് നിരീക്ഷിച്ചു വരികയാണ്.
ഏപ്രിൽ 13നാണ് കുഞ്ഞിക്കണ്ണൻ ഛർദ്ദിയെ തുടർന്ന് കുഴഞ്ഞ് വീണ് മരിക്കുന്നത.് മാർച്ചിൽ കമലയും മരണപ്പെട്ടു. 2012 സെപ്തംബർ ഒമ്പതിനാണ് സൗമ്യയുടെ മകൾ കീർത്തന ഇതേ പോലെ തന്നെ മരണപ്പെടുന്നത.് ഈ വർഷം ജനുവരി 13ന് ഐശ്വര്യയും അസ്വഭാവിക മരണത്തിന് കീഴടങ്ങുകയായിരുന്നു. എല്ലാവർക്കും വയറിനെ ബാധിച്ച അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചത.് മാരകമായ വിഷാംശം ഇവരുടെ ശരീരത്തിലെത്തിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത.് മരണപ്പെട്ട എല്ലാവർക്കും ഛർദ്ദിയും വയറുവേദനയുമാണ് ആദ്യം അനുഭവപ്പെട്ടിരുന്നത.് നാലു പേർ ആശുപത്രിയിലായപ്പോഴും കൂടെയുണ്ടായിരുന്നത് സൗമ്യ മാത്രമായിരുന്നു. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മരണത്തെ തുടർന്ന് അസ്വഭാവിക മരണത്തിന് പൊലിസ് രണ്ട് കേസെടുത്തിരുന്നു.