ഉഡുപ്പി- കര്‍ണാടകയിലെ ഉഡുപ്പിയില്‍ മിശ്രവിവാഹിതരായ ദമ്പതികള്‍ക്കുനേരെ ഹിന്ദുത്വ വാദികളുടെ ആക്രമണ ശ്രമം. ലൗ ജിഹാദ് ആരോപിച്ചാണ് ഉഡുപ്പിയിലെ കോട്ടേശ്വര പട്ടണത്തില്‍ നിന്നുള്ള ഹിന്ദു-മുസ്ലിം ദമ്പതികളെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇവരുടെ വിവാഹം തടയാന്‍ ശ്രമിച്ച സംഭവത്തില്‍ ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകരെ പുത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ പോലീസ് ചോദ്യം ചെയ്യുമ്പോഴാണ് പുറത്ത് ഹന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്.
ചിക്കമംഗളൂരുവില്‍ നടന്ന വിവാഹത്തെ ലൗ ജിഹാദെന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.
ഹിന്ദു യുവതിയുമായി തനിക്ക് ബന്ധമുണ്ടെന്നും സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും മുസ്ലിം യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഹിന്ദുത്വ പ്രവര്‍ത്തകര്‍ തന്നെ ആക്രമിക്കുകയും വിവാഹം തടയുകയും ചെയ്തുവെന്നാണ് പരാതി. കുടുംബത്തിന്റെ സമ്മതത്തോടെയാണ് വിവാഹമെന്നും തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും യുവതിയുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.