സൂറത്ത്- ഗുജറാത്തിലെ സൂറത്തില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ബീഫ് വിളമ്പിയതില്‍ ഹിന്ദുത്വവാദികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ഹോട്ടലില്‍ ബീഫ് വിളമ്പിയെന്ന വാര്‍ത്തയറിഞ്ഞതോടെ ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ഫറാസ് വസീര്‍ ഖാനെ അറസ്റ്റ് ചെയ്തത്.
ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ 60 കിലോ ബീഫ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഹോട്ടലില്‍ ബീഫ് നല്‍കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ മൂന്ന് ഹിന്ദുത്വവാദികള്‍ ഹോട്ടലിലെത്തി പരിശോധന നടത്തുകയായിരുന്നു.
സത്യമാണെന്ന് തെളിഞ്ഞതോടെ ഇവര്‍ പോലീസില്‍ അറിയിച്ചു.
ലാല്‍ഗേറ്റ് പോലീസാണ് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തത്. ആറ് ബാഗുകളിലായി ഫ്രിഡ്ജില്‍ സൂക്ഷിച്ച 60 കിലോ ബീഫാണ് പോലീസ് കണ്ടെടുത്തത്. ഇവ ഫോറന്‍സിക് പരിശോധനയില്‍ ബിഫാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പോലീസ് ഹോട്ടലുടമക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് മൃഗസംരക്ഷണ ഭേദഗതി നിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബീഫ് ഹോട്ടലുടമയ്ക്ക് നല്‍കിയ അറവുകാരന്‍ ഒളിവിലാണെന്നും തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.