Sorry, you need to enable JavaScript to visit this website.

ഉക്രൈനില്‍ പോയത് നീറ്റ് സ്‌കോര്‍ കുറഞ്ഞതിനാല്‍; ഇന്ത്യന്‍ കോളേജുകളില്‍ പ്രവേശനം നല്‍കാനാവില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി- നീറ്റ് സ്‌കോര്‍ കിട്ടാതെയും ഫീസ് കുറഞ്ഞതിനാലും ഉക്രൈനിലേക്ക് പോയി യുദ്ധം കാരണം മടങ്ങാന്‍ നിര്‍ബന്ധിതരായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) സ്‌കോറുകള്‍ കുറവായതിനാലോ കോളേജ് ഫീസ് കുറവായതിനാലോ ആണ് വിദ്യാര്‍ത്ഥികള്‍ ഉക്രേനിയന്‍ കോളേജുകളില്‍ പ്രവേശനം നേടിയതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യ യുദ്ധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഉകൈനില്‍നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതത്വം ഇനിയും അവസാനിച്ചിട്ടില്ല.  

ഉക്രൈനില്‍നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ കോളേജുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നീറ്റ് സ്‌കോര്‍ നേടാത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കുന്നത് ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ തടസ്സപ്പെടുത്തുമെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.
കോമണ്‍ നീറ്റ് പരീക്ഷ 2018 മുതല്‍ നടക്കുന്നുണ്ടെന്നും 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് മാത്രമേ ഇന്ത്യന്‍ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുകയുള്ളൂവെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഉക്രൈനില്‍നിന്ന് തിരിച്ചെത്തിയ മോശം മെറിറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ പ്രീമിയര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം അനുവദിച്ചാല്‍ ഈ കോളേജുകളില്‍ സീറ്റ് ലഭിക്കാത്തവരില്‍നിന്ന്  നിരവധി കേസുകള്‍ ഉണ്ടായേക്കാമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

 

Latest News