ന്യൂദൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപദി മുർമുവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായ ഇന്ത്യയുടെ രണ്ടാമത്തെ വനിതാ രാഷ്‌ട്രപതിയായ ദ്രൗപദി മുർമുവിനെ യൂസഫലി പ്രത്യേകം അഭിനന്ദിച്ചു.
രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.