Sorry, you need to enable JavaScript to visit this website.

VIDEO ഒരാഴ്ചയായി സ്‌കൂളില്‍ പഠിക്കാന്‍ എത്തുന്ന കുരങ്ങ് കൗതുകമായി

ഹസാരിബാഗ്- ഒരാഴ്ചയായി സ്‌കൂളില്‍ വിദ്യാര്‍ഥികളോടൊപ്പം ക്ലാസില്‍ ഇരിക്കാന്‍ എത്തുന്ന കുരങ്ങ് വാര്‍ത്തകളില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ ദനുവ ഗ്രാമത്തിലാണ് സംഭവം.
ക്ലാസ് മുറിയിലും സ്‌കൂള്‍ ഓഫീസിലും എത്തി ആരേയും ഉപ്രദവിക്കാതെ മടങ്ങുന്ന കുരങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഒരു തരത്തിലുള്ള കുഴപ്പവുമുണ്ടാക്കാതെ കുട്ടികളോടൊപ്പം ക്ലാസലിരിക്കുന്ന കുരങ്ങ് ക്ലാസുകള്‍ വിടുന്നതോടെയാണ് മടങ്ങുന്നത്. രാവിലെ ഒമ്പത് മണിക്ക് സ്‌കൂള്‍ തുറക്കുമ്പോള്‍ തന്നെ കുരങ്ങ് എത്തുമെന്നും ക്ലാസുകള്‍ വിട്ട ശേഷം മാത്രമാണ് മടങ്ങുകയെന്നും സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ രത്തന്‍ വര്‍മ പറഞ്ഞു.
ഒരാഴ്ച മുമ്പ് ഒമ്പതാം ക്ലാസിലാണ് കുരങ്ങ് പ്രവേശിച്ചത്. വിദ്യാര്‍ഥികള്‍ ഭയപ്പെട്ടുവെങ്കിലും കുരങ്ങ് ആരേയും ഒന്നും ചെയ്തില്ല. ഇതിനു ശേഷം എല്ലാ ദിവസവുമെത്തി ഏതെങ്കിലും ഒരു ക്ലാസില്‍ കയറി വിദ്യാര്‍ഥികളോടൊപ്പം ഇരിക്കും. അധ്യാപകര്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യും.
ബുധനാഴ്ച ഹെഡ്മാസറ്ററുടെ മുറിയിലെത്തിയ കുരങ്ങ് മേശമേല്‍ കയറി ഇരുന്നു. ക്ലാസ് തുടങ്ങിയതോടെ അങ്ങോട്ട് പോകുകയും ചെയ്തു. കുരങ്ങിനെ ഓടിക്കാന്‍ ശ്രമിച്ചാലും പിന്നെയും ക്ലാസ് മുറികളിലെത്തും. വനം വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സകല്‍ദേവ് യാദവ് പറഞ്ഞു.

 

Latest News