കയ്‌റോ-കമന്റടിച്ച യുവാവിനെ എന്തുകൊണ്ട് തടഞ്ഞില്ലെന്ന് ചോദിച്ച യുവതിയെ കാമുകന്‍ കുത്തിപ്പരിക്കേല്‍പിച്ചു. ഈജിപ്തിലെ വടക്കന്‍ പട്ടണമായ അല്‍ മന്‍സൂറയിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളുകളുടെ മുന്നില്‍വെച്ച് ചോദ്യം ചെയ്തതാണ് കാമുകനെ പ്രകോപിപ്പിച്ചത്. രണ്ട് യുവാക്കളും ഒരുമിച്ചാണ് സ്ഥലത്തെത്തിയത്. ഇതില്‍ ഒരാള്‍ യുവതിയെ കമന്റടിക്കുകയായിരുന്നു. തുടര്‍ന്നാണ് അയാളെ എന്തുകൊണ്ട് തടഞ്ഞില്ലെന്ന് യുവതി കാമുകനോട് ചോദിച്ചത്.
കത്തിക്കുത്തിനുശേഷം രണ്ട് യുവാക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിക്ക് കഴുത്തിനാണ് കുത്തേറ്റത്.
ഈജിപ്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2021 സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ 813 ആക്രമണങ്ങള്‍ നടന്നതായി ഇദ്രാക് ഫൗണ്ടേഷന്‍ ഫോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇക്വാലിറ്റി (ഇ.എഫ്.ഡി.ഇ) പറയുന്നു. അതിനു തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 415 മാത്രമായിരുന്നു.