ജിദ്ദ- വനിതാ പ്രാതിനിധ്യമില്ലാത്ത റോയൽ റംബിളിൽ പങ്കെടുക്കുന്നതിനെതിരായ വിമർശനങ്ങൾക്ക് ശക്തമായി മറുപടി നൽകി എന്റർടയ്ൻമെന്റ് ഗുസ്തി താരം പോൾ ട്രിപ്പിൾ എച്ച് ലെവെസ്ക്യു. ഈ വർഷത്തെ ഡബ്ല്യു.ഡബ്ല്യു.ഇയുടെ ഏറ്റവും വലിയ മേളയായ അമ്പതംഗ റോയൽ റംബിൾ വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുകയാണ്. ഡബ്ല്യു.ഡബ്ല്യു.ഇ സമീപകാലത്ത് നിരവധി വനിതാ പ്രൊഫഷനൽ ഗുസ്തി താരങ്ങളുടെ അരങ്ങേറ്റത്തിന് അവസരമൊരുക്കിയിരുന്നു. ഷാർലറ്റ് ഫഌയറും റോണ്ട റൂസിയുമൊക്കെ ഇപ്പോൾ ലോകപ്രശസ്തരാണ്.
ഓരോ മേഖലയിലും ഓരോ വിശ്വാസത്തിലും വ്യത്യസ്തമായ രീതിയിലാണ് മാറ്റങ്ങൾ രൂപപ്പെട്ടു വരികയെന്ന് ട്രിപ്പിൾ എച്ച് ചൂണ്ടിക്കാട്ടി. പുറമെയുള്ളവർക്ക് ഭീഷണിപ്പെടുത്തി സാധിച്ചെടുക്കാവുന്നതല്ല അത്. വിട്ടുനിന്നാണ് മാറ്റങ്ങളുടെ ചാലകശക്തിയാവേണ്ടത്. സൗദി അറേബ്യയിൽ സാംസ്കാരിക മാറ്റങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അത് വലിയ കാര്യമാണ്. ആ മാറ്റത്തിന്റെ മുന്നണിയിൽ ഉണ്ടായി എന്നത് വലിയ കാര്യമായി തോന്നുന്നു -നാൽപത്തെട്ടുകാരൻ പറഞ്ഞു.
വനിതകൾ പങ്കെടുത്ത ഗൾഫിലെ ആദ്യത്തെ പ്രൊഫഷനൽ ഗുസ്തി മത്സരം ഈയിടെ അബുദാബിയിൽ അരങ്ങേറിയ കാര്യം ട്രിപ്പിൾ എച്ച് ചൂണ്ടിക്കാട്ടി.