കോഴിക്കോട്- കേരളത്തില്‍ തെരുവുനായ പ്രശ്നം രൂക്ഷമായതോടെ പലവിധ പരിഹാര നടപടികളാണ് സര്‍ക്കാര്‍ ഓരോ ദിവസവും നിര്‍ദേശിക്കുന്നത്.
ഇതുവരെ തെരുവുനായകളുടെ കടിയേറ്റവരുടെ കണക്കും സര്‍ക്കാര്‍ അവതരിപ്പിക്കുന്നുണ്ട്.
അതു തന്നെയാണ് ട്രോളന്മാര്ക്കും വിഷയം. കോവിഡ് കാലത്ത് ഓരോ ദിവസവും പത്രസമ്മേളനത്തില്‍ കണക്ക് വെളിപ്പെടുത്തിയതു പോലെ തെരുവുനായ കടിച്ചവരുടെ കണക്കും വരുമെന്ന ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.