Sorry, you need to enable JavaScript to visit this website.

സുകേശ് കേസില്‍ നടി ജാക്വിലിന്‍ ഇന്ന് ദല്‍ഹി പോലീസില്‍ ഹാജരാകണം

ന്യൂദല്‍ഹി- കോടീശ്വരനായ തട്ടിപ്പുവീരന്‍ സുകേശ് ചന്ദ്രശേഖര്‍ 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍  ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഇന്ന് ദല്‍ഹി പോലീസ് ചോദ്യം ചെയ്യും. ദല്‍ഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (ഇ.ഒ.ഡബ്ല്യു) ഇന്ന് ഹജാരാകാന്‍ ജാക്വിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹാജരാകേണ്ടിയിരുന്നതെങ്കിലും നടി അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് മറ്റിയത്. ജാക്വിലിന്റെ ഇമെയില്‍ വഴിയുള്ള അപേക്ഷ സ്വീകരിച്ച് ചോദ്യം ചെയ്യല്‍ ഇന്നേക്ക് മാറ്റുകയായിരുന്നു.
കേസില്‍ മറ്റൊരു നടി നൂറ ഫത്തേഹിയെ ഈ മാസം ആദ്യം ദല്‍ഹി പോലീസ് ചോദ്യം ചെയ്തിരുന്നു.
മുന്‍ ഫോര്‍ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിംഗിന്റെ ഭാര്യ അതിഥി സിംഗ് ഉള്‍പ്പെടയെുള്ള പ്രമുഖരില്‍നിന്ന് പണം തട്ടിയെടുത്ത കേസിലാണ് സുകേശ് ചന്ദ്രശേഖറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇയാളില്‍നിന്ന് വിലയേറിയ പാരിതോഷികങ്ങള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടിമാര്‍ കേസില്‍ ഉള്‍പ്പെട്ടത്.
തന്റെ കാമുകിയാണെന്ന് സുകേശ് അവകാശപ്പെട്ടിരുന്ന ജാക്വിലിന് കോടികളുടെ സമ്മാനമാണ് നല്‍കിയിരുന്നത്.
പിങ്കി ഇറാനിയേയും ദല്‍ഹി പോലീസ് വിളിച്ചുവരുത്തിയിരുന്നു. പിങ്കിയാണ് ജാക്വിലിനെ സുകേശിന് പരിചയപ്പെടുത്തിയിരുന്നത്.

 

Latest News