കൊച്ചി- ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ 11.30 ഓടെ ശബരി എക്സ്പ്രസിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെക്കന്ദരാബാദില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ഇതേത്തുടര്‍ന്ന് അരമണിക്കൂറോളം ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ട്രെയിനിന്റെ ഏറ്റവും മുന്‍ഭാഗത്തുള്ള ഡിസേബിള്‍ഡ് കോച്ചിലാണ് മൃതദേഹം കണ്ടത്. ഏകദേശം 50 വയസ് പ്രായം തോന്നിക്കും.
ഓഗസ്റ്റ് 22ന് കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു ട്രെയിനില്‍ 60 കാരനായ യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സേലം പാടിയപ്പൊടി സ്വദേശി രാജയെ ട്രെയിനിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.