ന്യൂയോര്‍ക്ക്- അടുത്ത 4 വര്‍ഷം കൊണ്ട് 70 ലക്ഷം കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ന്യൂയോര്‍ക്കിലെ സന്തൂര്‍ റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് അംഗങ്ങളുടെയും അനുഭാവികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുടിവെള്ള ക്ഷാമം ഉള്ള പ്രദേശങ്ങള്‍ക്കു മുന്‍ഗണന നല്‍കി 10 ലക്ഷം വാട്ടര്‍ കണക്ഷന്‍ ഇതിനകം നല്‍കിയതായി മന്ത്രി പറഞ്ഞു.
പ്രവാസി കേരള കോണ്‍ഗ്രസ് ന്യൂയോര്‍ക് ചാപ്റ്റര്‍ സെക്രട്ടറി ജോസ് മലയില്‍ മന്ത്രിയെ പരിചയപ്പെടുത്തി. യൂത്ത് ഫ്രണ്ട് ഭാരവാഹികളയായി ഒന്നിച്ചു പ്രവര്‍ത്തിച്ച കാലം ജോസ് മലയില്‍ ഓര്‍മിച്ചു.
സ്വാഗതമാശംസിച്ച കേരള കോണ്‍ഗ്രസ് ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍സി വര്‍ഗീസ് (സലിം) പ്രവാസികളുടെ ഇടയില്‍ വലിയ പിന്തുണ കേരള കോണ്‍ഗ്രസിനുണ്ടെന്നു ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് നാട്ടിലും അമേരിക്കയിലും പലസഹായങ്ങളും എത്തിക്കാന്‍ കഴിയുന്നു. പാര്‍ട്ടി ആഗോളതലത്തില്‍ വളരുന്നു എന്നത് സന്തോഷം നല്‍കുന്നതായി സലിം പറഞ്ഞു