ന്യൂദല്‍ഹി- ഭാരത് ജോഡോ യാത്രയില്‍ കുട്ടികളെ രാഷ്ട്രീയ ഉപകരണങ്ങളായി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരായ അന്വേഷണവും ആരംഭിക്കണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയും ജവഹര്‍ ബല്‍ മഞ്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ കുട്ടികളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നുവെന്ന് പരാതി ലഭിച്ചതായി കമ്മീഷന്‍ അറിയിച്ചു.
ഭാരത് ജോഡോ മുദ്രാവാക്യത്തിനു കീഴില്‍ രാഷ്ട്രീയ അജണ്ടയുമായുള്ള പ്രചാരണത്തില്‍ കുട്ടികളെ പങ്കാളികളാക്കുന്നതും ാണാവുന്ന അസ്വസ്ഥജനകവുമായി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.
പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാന്‍ കഴിയൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങളുടെ ലംഘനമാണിതെന്ന് എന്‍സിപിസിആര്‍ ആരോപിച്ചു.