Sorry, you need to enable JavaScript to visit this website.

കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍  കര്‍ണാടക മോഡല്‍ പഠിക്കാന്‍ ധനവകുപ്പ്

തലശ്ശേരി- കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ കര്‍ണാടക മോഡല്‍ പഠിക്കാന്‍ സംസ്ഥാന ധനവകുപ്പ്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി പ്ലാനിങ് ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി. വി. നമശിവായം അധ്യക്ഷനായ സമിതിയാണ് പഠിക്കുന്നത്. ഗ്രാമ - നഗര സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, കോര്‍പറേഷന്‍ മാനേജ്‌മെന്റ് രീതി എന്നിവ പഠിക്കും. റിപ്പോര്‍ട്ട് വൈകാതെ ധനവകുപ്പിന് സമര്‍പ്പിക്കും.
 

Latest News