Sorry, you need to enable JavaScript to visit this website.

ഗ്യാൻവാപി പള്ളിയിലെ കോടതി വിധി, രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കും-ഉവൈസി

ന്യൂദൽഹി- ഗ്യാൻവാപി പള്ളിയോട് ചേർന്ന് ആരാധന നടത്താൻ അനുവദിക്കണമെന്ന ഹിന്ദു സ്ത്രീകളുടെ ഹരജി നിലനിൽക്കുമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഈ വിധി രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുമെന്നും ഉവൈസി മുന്നറിയിപ്പ് നൽകി. ബാബരി മസ്ജിദ് വിധിയിലെ സമാന പാതിയിൽ തന്നെയാണ് നാം ഇപ്പോഴും സഞ്ചരിക്കുന്നത്. ബാബരി മസ്ജിദ് വിധി വന്നപ്പോൾ, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ വിധി രാജ്യത്തെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഉവൈസി വ്യക്തമാക്കി. 

ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമം 1991, ഏതൊരു ആരാധനാലയത്തിന്റെയും മതപരമായ പദവി 1947 ആഗസ്റ്റ് 15-ന് നിലനിന്നിരുന്നതുപോലെ നിലനിർത്തണമെന്ന നിയമം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഈ ആക്ടിൽ നിലവിലുള്ള ഒരു ആരാധനാലയം മറ്റൊരു ആരാധനാലയമാക്കി പരിവർത്തിപ്പിക്കുന്നതിനെ തടയുന്നുണ്ട്. ബാബരി മസ്ജിദ് ഒഴികെ മുഴുവൻ പള്ളികൾക്കും ആ നിയമം ബാധകമാണ്. ഇതിനെ മറികടക്കാനുള്ള വിധിയാണ് വാരാണസി കോടതി പുറപ്പെടുവിച്ചതെന്നും ഉവൈസി പറഞ്ഞു.
 

Latest News