ജിദ്ദ- ധാരാളം കുടുംബങ്ങള്‍ ഫഌറ്റുകള്‍ മാറിപ്പോയ ജിദ്ദ ബനീമാലിക്കില്‍ ഭക്ഷണത്തിനായി പൂച്ചകളുടെ സംഗമവും കാത്തിരിപ്പും പതിവുകാഴ്ചയായി.
ബനീമാലിക് ഏരിയയില്‍നിന്ന് കുടുംബങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോയത് നൂറുകണക്കിന് പൂച്ചകളെ ബാധിച്ചിട്ടുണ്ട്.
കാരുണ്യമുള്ളവര്‍ ഭക്ഷണക്കിറ്റുകളുമായി എത്തുന്നതാണ് ഇപ്പോള്‍ ഇവരുടെ ആശ്വാസം. ഭക്ഷണവുമായി വരുന്നവരെ, ഒരു പറ്റം പൂച്ചകള്‍ ഉമ്മ നല്‍കിയും തൊട്ടുരുമ്മിയും ചുറ്റും കൂടി നന്ദിപറയുമ്പോള്‍, അവയില്‍ കയ്യൂക്കുള്ള മറ്റുചിലര്‍ കോഴിക്കഷ്ണങ്ങള്‍ക്ക് യുദ്ധം ചെയ്യുന്നതും കാണാം.
ചിത്രം- ഹുസൈന്‍ ബാഖവി പൊന്നാട് ജിദ്ദ.