മുംബൈ- ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലെയുടെ ഘാതകർ ബോളിവുഡ് താരം സൽമാൻ ഖാനെയും ലക്ഷ്യമിട്ടിരുന്നതായി സൂചന. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരകൻ ലോറൻസ് ബിഷ്‌ണോയിയുടെ നിർദ്ദേശപ്രകാരം പ്രതികൾ സൽമാൻ ഖാനെ നിരീക്ഷിച്ചിരുന്നതായി പഞ്ചാബ് പോലീസ് മേധാവി ഗൗരവ് യാദവ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മൂസെവാലെ കൊലക്കേസിൽ അറസ്റ്റിലായ കപിൽ പണ്ഡിറ്റ് ഇക്കാര്യം പോലീസിനോട് സ്ഥിരീകരിച്ചു. താനും കൂട്ടാളികളും ചേർന്ന് സൽമാൻ ഖാനെ നിരീക്ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പോലീസ് തുടരന്വേഷണം നടത്തും.