ലഖിംപൂര്‍ ഖേരി- 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം വിവരിക്കുകയും ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും മുഹമ്മദി പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത അതേ ഗ്രാമത്തിലെ അഞ്ച് പേരുടെ പേരുകള്‍ കാണിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'മുഹമ്മദി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനെക്കുറിച്ച റിപ്പോര്‍ട്ട് ശനിയാഴ്ച രാത്രി വൈകിയാണ് ലഭിച്ചത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു-സിംഗ് പറഞ്ഞു.
മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയില്‍, തന്റെ ഗ്രാമത്തില്‍ നിന്നുള്ളവരും തനിക്ക് മുമ്പ് അറിയാവുന്നവരുമായ നാല് പ്രതികളുടെ പേര് പെണ്‍കുട്ടി വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ ഐപിസി, കുട്ടികളുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ സംരക്ഷണ നിയമം 2012 (പോക്സോ) പ്രകാരവും കേസെടുത്തിട്ടുണ്ട്