Sorry, you need to enable JavaScript to visit this website.

രേഖയില്ലാത്ത 300 അഫ്ഗാനികളെ മോചിപ്പിക്കാന്‍ താലിബാന്‍-പാക് ചര്‍ച്ച

കാബൂള്‍- നിയമപരമായ രേഖകളില്ലാത്തതിന്റെ പേരില്‍ തടവിലാക്കിയ 300 അഫ്ഗാനികളെ മോചിപ്പിക്കാന്‍ താലിബാന്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നു.

പാകിസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത 300 ഓളം അഫ്ഗാനികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദിലെ അഫ്ഗാന്‍ എംബസി ഉദ്യോഗസ്ഥര്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അഫ്ഗാനികള്‍ക്ക് അഭയം നല്‍കുന്ന ഏറ്റവും വലിയ രാജ്യമാണ് പാകിസ്ഥാന്‍. 1.5 ദശലക്ഷം അഫ്ഗാനികള്‍ പാകിസ്ഥാനില്‍ താമസിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ റിപ്പോര്‍ട്ട് പറയുന്നു.

അഫ്ഗാന്‍ എംബസിയുടെ ശ്രമഫലമായി തടവിലാക്കപ്പെട്ടവരില്‍ ചിലരെ മോചിപ്പിച്ചതായി ഹൈകമ്മീഷന്‍ ഡെപ്യൂട്ടി വക്താവ് ഹാഫിസ് സിയ അഹമ്മദ് തകാല്‍  പറഞ്ഞു. ബാക്കിയുള്ളവരെ പിഴയടച്ച് വിട്ടയക്കും.

ഇവരില്‍ ചിലരെ ഇന്ന് മോചിപ്പിച്ചു, മറ്റുള്ളവരെ വിട്ടയക്കാനുള്ള തീരുമാനം ഭാവിയില്‍ ഉണ്ടാകുമെന്നും ഈ വിഷയം മുതലെടുത്ത് തടവുകാരെ സഹായിക്കാനെന്ന വ്യാജേന ചില വ്യക്തികള്‍ പണപ്പിരിവ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറോളം അഫ്ഗാനികളെ പാകിസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Latest News