ന്യൂദല്‍ഹി- രാജ്പഥിന്റെ പേരുമാറ്റി കര്‍ത്തവ്യപഥ് എന്നാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ്പഥിനെ കര്‍ത്തവ്യപഥ് എന്നാക്കാമെങ്കില്‍ രാജ്ഭവനെ കര്‍ത്തവ്യ ഭവന്‍ എന്നാക്കിക്കൂടെ എന്ന് തരൂര്‍ ട്വിറ്ററിലൂടെ ചോദിച്ചു. എന്തിന് അവിടെ നിര്‍ത്തണം, രാജസ്ഥാനെ പേരുമാറ്റി കര്‍ത്തവ്യസ്ഥാന്‍ എന്നാക്കിക്കൂടേ എന്നും തരൂര്‍ ട്വിറ്ററില്‍ ചോദിച്ചു.
സെപ്റ്റംബര്‍ എട്ടിനാണ് തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പാതയായ രാജ്പഥ് നവീകരണത്തിന് ശേഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്പഥിന്റെ പേരുമാറ്റി കര്‍ത്തവ്യപഥ് എന്നാക്കി. ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന് പൊതു അറിയിപ്പ് നല്‍കിയതിന് ശേഷമാണ് പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജനാധിപത്യ മൂല്യങ്ങളും രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും കണക്കിലെടുത്താണ് രാജ്പഥിനെ കര്‍ത്തവ്യ പാഥ് എന്ന് പുനര്‍നാമകരണം ചെയ്തതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.