റിയാദ് - ഫൈനല്‍ എക്‌സിറ്റ് വിസ റദ്ദാക്കാന്‍ ഇഖാമയില്‍ കാലാവധി ഉണ്ടായിരിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമയില്‍ കാലാവധിയില്ലാത്ത പക്ഷം ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമുകള്‍ ആയ അബ്ശിറും മുഖീമും വഴി ഫൈനല്‍ എക്‌സിറ്റ് വിസകള്‍ എളുപ്പത്തില്‍ റദ്ദാക്കാന്‍ കഴിയും. അബ്ശിറിലെയും മുഖീമിലെയും തൊഴിലുടമകളുടെ അക്കൗണ്ടുകള്‍ വഴിയാണ് വിദേശ തൊഴിലാളികളുടെ ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കേണ്ടത്.
പ്രൊബേഷന്‍ കാലത്ത് അബ്ശിര്‍ വഴി വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ സാധിക്കും. ജവാസാത്ത് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിക്കേണ്ടതില്ലാതെ എളുപ്പത്തില്‍ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാനും ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കാനും തൊഴിലുടമകള്‍ക്ക് സാധിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.