പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന്റെ  വീടിന് നേരെ ആക്രമണം

പേരാമ്പ്ര-  നൊച്ചാട്ട് സിപിഎം പ്രവര്‍ത്തകന്റെ  വീടിന് നേരെ ആക്രമണം. നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗം മാരാര്‍കണ്ടി സുല്‍ഫിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ കത്തിക്കാനും ഇന്നലെ രാത്രി ശ്രമം നടന്നു. തീയാളുന്നത് കണ്ട് വീട്ടുകാര്‍ തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. നൊച്ചാട് കേന്ദ്രീകരിച്ച് നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നേരത്തെ നടന്നിരുന്നു. ഇതുമായി ഇപ്പോഴത്തെ അക്രമത്തിന് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
 

Latest News