Sorry, you need to enable JavaScript to visit this website.

കാപാലികര്‍ക്കുനല്‍കിയ ഇളവ്; ബില്‍കിസ് ബാനു കേസില്‍ ഇളവ് രേഖകള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂദല്‍ഹി- ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍ക്ക് ഇളവ് അനുവദിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി  ആവശ്യപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.  കൊലയാളികളുടെ മോചനം സാമൂഹിക നീതിക്കും മാനുഷിക നീതിക്കുമെതിരാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കാപാലികര്‍ക്കു നല്‍കിയ ശിക്ഷാ ഇളവിനെതിരെ സി.പി.എം നേതാവ് സുഭാഷിണി അലി, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും ചലച്ചിത്ര പ്രവര്‍ത്തകയുമായ രേവതി ലാല്‍, മുന്‍ ഫിലോസഫി പ്രൊഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖ് വര്‍മ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും തന്നെ കേസില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് പ്രതികളിലൊരാള്‍ പരാതിപ്പെട്ടു.
പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി പരിശോധിക്കണമെന്നാണ് ആദ്യത്തെ വിചാരണയില്‍ ഹരജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

 

Latest News