ന്യൂദല്‍ഹി-ഗുരുതരാവസ്ഥയിലുള്ള പിതാവിന് കരള്‍ ദാനം ചെയ്യാന്‍ അനുവദിക്കണമെന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി മറുപടി തേടി.
പിതാവ് ഗുരുതരാവസ്ഥയിലാണെന്നും അവയവദാനത്തിലൂടെ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ കഴിയൂവെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഡിവിഷന്‍ ബെഞ്ചിനോട് പറഞ്ഞു.
അവയവദാനം നിയന്ത്രിക്കുന്ന ചട്ടം അനുസരിച്ച് ദാതാവ് മേജര്‍ ആയിരിക്കണമെന്ന് ജസ്റ്റിസുമാരായ എസ്.ആര്‍ ഭട്ട്, പി. എസ് നരസിംഹ എന്നിവര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
പിതാവിന് കരള്‍ ദാനം ചെയ്യാന്‍ മകനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ആരോഗ്യ സെക്രട്ടറിക്ക് ഈ മാസം ആറിനു നല്‍കിയ കത്തിലേക്കും ശ്രദ്ധ ക്ഷണിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് 12 ന് തിങ്കളാഴ്ച മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച ഹാജരാകണം. കുട്ടിക്ക് ബന്ധപ്പെട്ട ആശുപത്രിയില്‍ പോയി ദാതാവാകാന്‍ കഴിയുമോ, ഈ സാഹചര്യത്തില്‍ ഒരു അവയവം ദാനം ചെയ്യുന്നത് പ്രായോഗികമാണോ തുടങ്ങിയ പ്രാഥമിക പരിശോധനകള്‍ നടത്താമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
കാപാലികര്‍ക്കുനല്‍കിയ ഇളവ്; ബില്‍കിസ് ബാനു കേസില്‍ ഇളവ് രേഖകള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി |