ന്യൂദല്‍ഹി- കേരളത്തിലെ തെരുവുനായ പ്രശ്‌നം ചൂണ്ടിക്കാട്ടിയുള്ള ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. സാബു സ്റ്റീഷന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പേവിഷ വാക്‌സിന്റെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് സാബു സ്റ്റീഫന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു. നായയുടെ കടിയേറ്റവര്‍ക്ക് പേവിഷ വാക്‌സിന്‍ സ്വീകരിച്ച ശേഷവും ഗുരുതര പ്രശ്‌നങ്ങളുണ്ടായത് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെയാണ് നേരത്തെ കോടതിക്ക് മുന്നിലുണ്ടായിരുന്ന ഹരജി അടക്കം ഉടന്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്. തെരുവു നായ വിഷയത്തില്‍ പഠനം നടത്താന്‍ നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനില്‍നിന്ന് റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്