കൊല്‍ക്കത്ത- ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും മറ്റ് നേതാക്കളും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയുണ്ടാക്കാന്‍ ഒന്നിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
'ഞാനും നിതീഷ് കുമാറും ഹേമന്ത് സോറനും മറ്റു പലരും 2024ല്‍ ഒന്നിക്കും. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കും. നമ്മളെല്ലാവരും ഒരു വശത്തും ബി.ജെ.പി മറുവശത്തുമായിരിക്കും. 300 സീറ്റെന്ന അഹങ്കാരം ബി.ജെ.പിയുടെ ശത്രുതയായിരിക്കും. 2024ല്‍ 'ഖേല ഹോബ്' ഉണ്ടാകും,'' അവര്‍ പറഞ്ഞു.
കൊല്‍ക്കത്തയില്‍ ഒരു പാര്‍ട്ടി പരിപാടിയെ അഭിസംബോധന ചെയ്യവെ, ധിക്കാരവും ജനങ്ങളുടെ രോഷവും കാരണം ബി.ജെ.പി പരാജയപ്പെടുമെന്ന് ടി.എം.സി മേധാവി അവകാശപ്പെട്ടു.