ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത്,നവീകരിച്ച സെന്‍ട്രല്‍ വിസ്ത അവന്യൂ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തി. സുഭാഷ് ചന്ദ്രബോസ് പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു. രാജ്പഥിന്റെ ഇരുവശത്തുമുള്ള പുല്‍ത്തകിടികള്‍ ഉള്‍ക്കൊള്ളുന്ന, ഇപ്പോള്‍ കര്‍ത്തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട മേഖല രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെ, ഏകദേശം 101 ഏക്കര്‍ വ്യാപിച്ചുകിടക്കുന്നു.
ദല്‍ഹി സെന്‍ട്രല്‍വിസ്ത അവന്യൂ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനിടെ, സമീപത്തെ 30 കെട്ടിടങ്ങള്‍ ഒഴിയാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ന്യൂദല്‍ഹി ജില്ലയിലെ എല്ലാ ഓഫീസുകളും വൈകുന്നേരം 4 മണിക്ക് അടച്ചിട്ടു.
ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി) ബുധനാഴ്ച രാജ്പഥിനെ 'കര്‍തവ്യ പാത' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. എന്‍ഡിഎംസി കൗണ്‍സിലിന്റെ പ്രത്യേക യോഗത്തില്‍ നിര്‍ദേശം അംഗീകരിച്ചതായി ലോക്സഭാ എംപിയും എന്‍ഡിഎംസി അംഗവുമായ മീനാക്ഷി ലേഖി പറഞ്ഞു.