ദുബായ്- അടിവസ്ത്രം മാത്രം ധരിച്ച് ഉറങ്ങുകയായിരുന്ന സഹപ്രവര്‍ത്തകന്റെ വീഡിയോ ഫേസ്ബുക്കില്‍ വൈറലാക്കിയ വിദേശിക്ക് യു.എ.ഇയില്‍ മൂന്നു മാസം ജയില്‍ ശിക്ഷ. ഇതിനുശേഷം നാടുകടത്തുകയും ചെയ്യും.
കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസപ്ദമായ സംഭവം. അടിവസ്ത്രം ധരിച്ച് ഉറങ്ങുന്ന യുവാവിന്റെ അനുവാദമില്ലാതെയാണ് പ്രതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ഫെയ്‌സ്ബുക്കിലെ വിവിധ ഗ്രൂപ്പുകളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
തന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന െ്രെഡവറാണ് പ്രതിയെന്ന് യുവാവ് തിരിച്ചറിഞ്ഞിരുന്നു. െ്രെഡവറുടെ താമസ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കിയിരുന്നില്ല. തുടര്‍ന്ന് കമ്പനി മാനേജ്‌മെന്റുമായി മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടാണ് സംഭവദിവസം പ്രതി യുവാവിന്റെ മുറിയിലെത്തിയതും സമ്മതമില്ലാതെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും.
അന്വേഷണത്തില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നു. താന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്ന് ശമ്പളം ലഭിച്ചില്ലെന്ന് മൊഴി നല്‍കാന്‍ യുവാവില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി പറഞ്ഞു,