നവാഡ- മൂന്ന് പതിറ്റാണ്ട് ഇടവേളക്കുശേഷം വെള്ളത്തില്‍നിന്ന് പൊങ്ങിവന്ന പള്ളി കാണാന്‍ ആളുകളുടെ തിരക്ക്. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം.
ഫുല്‍വാരിയ അണക്കെട്ടിലെ വെള്ളത്തില്‍ മുങ്ങിയ മസ്ജിദാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ദൃശ്യമായത്.
ഫുല്‍വാരിയ ഡാം റിസര്‍വോയറിന്റെ തെക്കേ അറ്റത്ത് വെള്ളം വറ്റിയതിനെ തുടര്‍ന്നാണ് രാജൗലി ബ്ലോക്കിലെ ചിറൈല ഗ്രാമത്തില്‍ വെള്ളത്തിനടിയിലായ പള്ളി ഉയര്‍ന്നു വന്നത്.
1985ല്‍ ഫുല്‍വാരിയ അണക്കെട്ട് നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് മുങ്ങിപ്പോയ മസ്ജിദിന്റെ പേര് നൂരി എന്നാണെന്ന് പഴമക്കാര്‍ ഓര്‍മ്മിക്കുന്നു. വെള്ളത്തിനടിയില്‍നിന്ന് മസ്ജിദ് ഉയര്‍ന്നത് പ്രദേശവാസികളില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്. നിരവധി യുവാക്കളാണ് ഇവിടെ തടിച്ചുകൂടുന്നത്.