കൊച്ചി: തിരുവോണത്തെ വരവേല്‍ക്കാന്‍ ഭീമന്‍ പൂക്കളമൊരുക്കി കൊച്ചി. ഫോര്‍ട്ട് കൊച്ചി സാന്റാ ക്രൂസ് ഗ്രൗണ്ടിലാണ് 500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്നേഹപൂക്കളം തീര്‍ത്തത്.
സാന്റാ ക്രൂസ് ഗ്രൗണ്ടിന് നടുവില്‍ ഒറ്റ ദിവസം കൊണ്ടാണ് പടുകൂറ്റന്‍ പൂക്കളം ഒരുക്കിയത്. പൂക്കളമൊരുക്കാന്‍ ഫോര്‍ട്ട് കൊച്ചിക്കാരോടൊപ്പ വിദേശികളും പങ്കെടുത്തിരുന്നു. കര്‍ണാടകയില്‍ നിന്നും 300 കിലോഗ്രാം പൂക്കള്‍ എത്തിച്ചാണ് പൂക്കളം ഒരുക്കിയത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.