കോട്ടയം- പാമ്പാടിയില്‍ പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. പേ ഇളകിയ പോത്ത് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് പോത്തിനെ തെരുവ് നായ കടിച്ചത്. ഈ നായയ്ക്കും പേ വിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ട്.
പോത്ത് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പോലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തിയിരുന്നു. പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.