Sorry, you need to enable JavaScript to visit this website.

മറ്റു പുരുഷന്മാരോടൊപ്പം കിടപ്പറ പങ്കിടാന്‍ തയാറാകത്തതിന് വിവാഹമോചനം നടത്തിയെന്ന് പരാതി

മൊറാദാബാദ്- മറ്റു പുരുഷന്മാരോടൊപ്പം കിടപ്പറ പങ്കിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിവാഹ മോചനം നടത്തിയതായി ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം. 2019ലാണ് താന്‍ ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഖാന് ബംഗളൂരുവില്‍ ഓട്ടോ പാര്‍ട്‌സ് വില്‍പനയാണ് ജോലി. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ അമ്മ ബില്‍ക്കിസ് ഖാനും സഹോദരി ആയിഷ ഖാനുമൊപ്പമാണ് താമസിച്ചിരുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ്  പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും യുവതി ആരോപിച്ചു.
ഇതിനെ എതിര്‍ത്തപ്പോള്‍  മര്‍ദിച്ചതായും യുവതി പറയുന്നു. പണത്തിനുവേണ്ടി മറ്റ് പുരുഷന്‍മാര്‍ക്കൊപ്പം കിടക്കാന്‍ഭര്‍ത്താവ് നിര്‍ബന്ധിച്ചതായി യുവതി നാഗ്ഫാനി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സ്ത്രീധനമായി 10 ലക്ഷം രൂപ കൊണ്ടുവരാന്‍ ഭര്‍തൃവീട്ടുകാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും  ഖാനും മാതാവും സഹോദരിയും  മര്‍ദിച്ചതായും യുവതി പറഞ്ഞു. മര്‍ദനത്തില്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവമുണ്ടായി. ഇതേക്കുറിച്ച് കുടുംബം അറിഞ്ഞതോടെ സഹോദരി ബെംഗളൂരുവിലെത്തി യുവതിയെ മൊറാദാബാദിലേക്ക് തിരികെ കൊണ്ടുവന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാഗ്ഫാനി പോലീസ് ഖാന്‍, മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെ സ്ത്രീധന വിരുദ്ധ നിയമത്തിലെ ഐപിസി സെക്ഷന്‍ 498 എ, 323, 377, 504, 506 എന്നിവ പ്രകാരം കേസെടുത്തു.

 

Latest News