Sorry, you need to enable JavaScript to visit this website.

മിസ്ത്രിയുടെ മരണം: ബെന്‍സ് കാറിന്റെ ചിപ്പ് ജര്‍മനിയില്‍ അയക്കും

ന്യൂദല്‍ഹി- ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.സി. വാഹനത്തിന്റെ ചിപ്പ് ജര്‍മ്മനിയിലേക്ക് അയക്കും. അന്വേഷണത്തിനാവശ്യമായ എല്ലാ വിവരങ്ങളും ഈ ചിപ്പില്‍നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

'വാഹനത്തിലെ എല്ലാ വിവരങ്ങളും ചിപ്പില്‍ റെക്കോര്‍ഡ് ചെയ്യും. ഇതില്‍നിന്ന് വിവരങ്ങള്‍ എടുക്കാന്‍ വേണ്ടി ജര്‍മ്മനിയിലേക്ക് അയക്കും. ഈ ആഴ്ചക്കുള്ളില്‍ തന്നെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.- പാല്‍ഘര്‍ എസ്.പി. ബാലാസാഹെബ് പാട്ടില്‍ പറഞ്ഞു.
അപകടം നടന്ന പാലത്തിന്റെ തെറ്റായ രീതിയിലുള്ള നിര്‍മ്മാണമാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍. ഏഴംഗ ഫൊറന്‍സിക് ടീം ആണ് സൈറസ് മിസ്ത്രിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അപകടത്തില്‍ മരിച്ച രണ്ടുപേരും സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
അപകടം നടക്കുന്ന സമയത്ത് കാറിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലം നിര്‍മാണത്തിലെ അപാകം അപകടത്തിലേക്ക് നയിച്ചു എന്ന നിഗമനത്തിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പാലം നിര്‍മ്മിച്ചിരിക്കുന്നത് അപകടകരമായ നിലയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കാറിന്റെ അമിതവേഗവും മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ കണക്കുകൂട്ടല്‍ തെറ്റിയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. അപകടത്തില്‍ മരിച്ച രണ്ടു പേരും സീറ്റ് ബെല്‍റ്റുകള്‍ ധരിച്ചിരുന്നില്ല. ചരോട്ടി ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഉച്ചയ്ക്ക് ശേഷം 2.21-നാണ് കാര്‍ ചെക്ക് പോസ്റ്റ് കടന്നത്. 2.30ന് 20 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഒമ്പത് മിനിറ്റിലാണ് കാര്‍ 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

 

 

Latest News