പട്‌ന- രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ വാര്‍ഷികത്തിന് എന്തു കൊണ്ട് ബാപ്പു മഹോത്സവ് എന്നു പേരിട്ടില്ലെന്നും സാധിക്കുമെങ്കില്‍ മഹാത്മാ ഗാന്ധിയെ ഒഴിവാക്കി ആര്‍.എസ്.എസ് പുതിയ സ്വാതന്ത്ര്യ ചരിത്രമുണ്ടാക്കുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
അവര്‍ക്ക് കഴിയുമെങ്കില്‍, മഹാത്മാഗാന്ധിയെ ഒഴിവാക്കിക്കൊണ്ട് സ്വാതന്ത്ര്യ സമരത്തിന്റെ പുതിയ പതിപ്പ് എഴുതുമെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപിയും അതിന്റെ സൈദ്ധാന്തികരായ ആര്‍എസ്എസും സ്വാതന്ത്ര്യ സമരത്തിന് ഒരു സംഭാവനയും നല്‍കിയിട്ടില്ല. കപ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച 18 മാസത്തെ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളെ നിതീഷ് പരിഹസിച്ചു.
അവര്‍ ഉപയോഗിച്ച പേര് എന്താണ്? ആസാദി കാ അമൃത് മഹോത്സവ്. സ്വാതന്ത്ര്യ സമരത്തിന്റെ നേതാവ് ആരായിരുന്നു? അത് ബാപ്പു (മഹാത്മാഗാന്ധി) ആയിരുന്നു. അതിനാല്‍ അവര്‍ക്ക് ഇതിനെ ബാപ്പു മഹോത്സവ് എന്ന് വിളിക്കാമായിരുന്നു- പട്‌നയില്‍ ജനതാദള്‍ യുണൈറ്റഡിന്റെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിതീഷ് കുമാര്‍ പറഞ്ഞു.
അവര്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നോ? ഇന്ന് ആര്‍എസ്എസ് ശക്തമായി മുന്നേറുകയാണ്. അവര്‍ എല്ലാം വീക്ഷിക്കുന്നു. ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നോ? ബാപ്പു കൊല്ലപ്പെട്ടു. എന്തുകൊണ്ട്? കാരണം അദ്ദേഹം ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒന്നിപ്പിക്കുകയായിരുന്നു... അവര്‍ ഏതുതരം ജോലിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ദയവായി ചിന്തിക്കുക.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ മാറ്റിനിര്‍ത്തുന്ന ഒരു ദിവസം വരുമെന്ന് ഉറപ്പാക്കാവുന്ന നിലയിലാണ് ബാപ്പുവിന്റെ ഘാതകനുവേണ്ടി അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സഖ്യകക്ഷിയായിരുന്നിട്ടും താന്‍ അതില്‍നിന്നൊക്കെ വിട്ടുനിന്നിരുന്നുവെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ഞാന്‍ അവരോടൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ ഈ അര്‍ത്ഥശൂന്യമായ വിഡ്ഢിത്തങ്ങളെ ഒരിക്കലും പിന്തുണച്ചിട്ടില്ല- നിതീഷ് കുമാര്‍ പറഞ്ഞു.
रविवार को पार्टी की राष्ट्रीय परिषद की बैठक में अपने भाषण में @NitishKumar ने साफ़ किया कि आख़िर केंद्र की आज़ादी के अमृत महोत्सव से उन्होंने अपने को अलग रखा @ndtvindia @ndtv pic.twitter.com/XF0Cj7pg1G
— manish (@manishndtv) September 6, 2022