Sorry, you need to enable JavaScript to visit this website.

വാര്‍ഡുകളെ പേരുമാറ്റിയതില്‍ പ്രതിഷേധിച്ച് യോഗിക്ക് തെറി; ഒരാള്‍ റിമാന്‍ഡില്‍

ഗോരഖ്പൂര്‍- ഉത്തര്‍പ്രദേശില്‍ മുനിസിപ്പല്‍ വാര്‍ഡുകളുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആക്ഷേപ പരാമര്‍ശം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍.
മത്സ്യേന്ദ്ര നഗര്‍ സ്വദേശി ഭോല യാദവ് ആണ് അറസ്റ്റിലായത്.  ഗിദ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഈ സ്ഥലം അടുത്തിടെ വരെ നൗസാദ് എന്നാണ് അറിയപ്പെട്ടിരുന്നത്.   താന്‍ താമസിക്കുന്ന വാര്‍ഡിന്റേതടക്കമുള്ള പേരുകള്‍ മാറ്റിയതിലാണ്  ഇയാള്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ പോസ്റ്റുചെയ്യുകയും ഗ്രൂപ്പുകളില്‍ പങ്കിടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബെലിപാര്‍ പ്രദേശവാസിയായ ശുഭങ്കര്‍ യാദവാണ് പോലീസില്‍ പരാതി നല്‍കി.
ഇന്ത്യന്‍ ശിക്ഷാനിയമം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നിവ പ്രകാരമാണ് യാദവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി ഗിദ പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ രാഹുല്‍ കുമാര്‍ സിംഗ് പറഞ്ഞു.
ഗോരഖ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് പുനര്‍വിഭജനത്തെ തുടര്‍ന്ന് ചില വാര്‍ഡുകളുടെ പേരുകള്‍ മാറ്റുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.  70 വാര്‍ഡുകളുണ്ടായിരുന്ന ഗോരഖ്പൂരില്‍  10 വാര്‍ഡുകള്‍ കൂടി കൂട്ടിച്ചേര്‍ക്കും.

 

Latest News