ബെംഗളൂരു- രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ബെംഗളൂരു നഗരത്തില്‍ ജീവിതം സ്തംഭിച്ചു. നീണ്ട ഗതാഗതക്കുരുക്കും വ്യാപകമായ പവര്‍കട്ടും കനത്ത വെള്ളപ്പൊക്കവും നഗരജീവിതം താറുമാറാക്കി.
നഗരത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കനത്ത വെള്ളക്കെട്ടുള്ളതിനാല്‍, ജോലിസ്ഥലത്തേക്ക് ആളുകള്‍ ട്രാക്ടറുകളിലാണ് പോയത്. തിങ്കളാഴ്ച പല സ്‌കൂളുകളും അടച്ചിടുകയും ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
വെള്ളപ്പൊക്കത്തില്‍ മുങ്ങിയവരെ രക്ഷിക്കാന്‍ ബോട്ടുകള്‍ വിന്യസിച്ചു. കനത്ത മഴയും ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ (ബെസ്‌കോം) അശ്രദ്ധയുംമൂലം ബംഗളുരുവിലെ വൈറ്റ്ഫീല്‍ഡില്‍ 23 കാരിയായ ബികോം ബിരുദധാരി ഷോക്കേറ്റ് മരിച്ചു.