വാരണാസി-ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ വിഗ്രഹ ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന ഹരജിയില്‍ മുസ്ലിം വിഭാഗത്തിന് മറുപടി നല്‍കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഈ മാസം 13 വരെ സമയം അനുവദിച്ചു.
സിവില്‍ ജഡ്ജി സീനിയര്‍ ഡിവിഷന്‍ കോടതിയില്‍
വിശ്വ വൈദിക് സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കിരണ്‍ സിംഗ് ബിസെനാണ് ഹരജി നല്‍കിയത്. മസ്ജിദ് സമുച്ചയത്തില്‍ പതിവായി ദര്‍ശനം അനുവദിക്കണമെന്നും ആദിവിശേശ്വരനെ ആരാധിക്കണമെന്നുമാണ് ആവശ്യം. സമുച്ചയത്തില്‍ മുസ്ലിംകള്‍ പ്രവേശിക്കുന്നത് നിരോധിക്കണമെന്നും സമുച്ചയും ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹരജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം വിഭാഗം മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടത്. അനുമതി നല്‍കിയ കോടതി കേസ് സെപ്റ്റംബര്‍ 13ന് അടുത്ത വാദം കേള്‍ക്കുന്നതിനായി മാറ്റി. മുസ്ലിം പക്ഷത്തിന്റെ കാനിലപാടുകള്‍ക്കെതിരെ കോടതിയില്‍ താനും വാദങ്ങള്‍ ഉന്നയിച്ചതായി ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകനായ മാന്‍ ബഹദൂര്‍ സിംഗ് പറഞ്ഞു.
ആദ്യം സിവില്‍ ജഡ്ജിയുടെ കോടതിയില്‍ സമര്‍പ്പിച്ച ഹരജി അതിവേഗ കോടതിയിലേക്ക് മാറ്റുകയായിരുന്നു.