ദോഹ- ദോഹയിലെ പാര്‍പ്പിട മേഖലകളില്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ ജനറല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു.
ദോഹയിലെ വിവിധ പ്രദേശങ്ങളില്‍ ട്രക്കുകളും ബസുകളും പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം കണ്ടെത്തി, ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍സ്‌പെക്ടര്‍മാര്‍ ആ പ്രദേശങ്ങളിലും നിരോധിത വാഹനങ്ങളിലും ബോധവല്‍ക്കരണവും മുന്നറിയിപ്പ് പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു