ന്യൂദല്‍ഹി- നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും. ബൂത്ത് തല പ്രവര്‍ത്തകരുമായി അദ്ദേഹം സംവദിക്കും. മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമവും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നുണ്ട്.
സെപ്റ്റംബര്‍ ഏഴിന് ഭാരത് ജോഡോ യാത്ര തുടങ്ങാനിരിക്കെ കൂടിയാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ എത്തുന്നത്. എന്നാല്‍ ഇതിനിടെ ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് വിശ്വനാഥ് വകേല രാജിവെച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി.
കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചും ഒരു കോടിയിലധികം രൂപ പിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതും അടക്കം ഉന്നയിച്ചാണ് വിശ്വനാഥ പാര്‍ട്ടി വിട്ടത്.
അതേസമയം കോണ്‍ഗ്രസില്‍ വോട്ടര്‍പട്ടിക വിവാദം അനാവശ്യമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പട്ടിക പിസിസികളുടെ കൈവശം ഉണ്ടാകും. ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യും. ആരെയും ഔദ്യോഗിക സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടില്ലെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കിഭാരത് ജോഡോ യാത്ര നയിക്കാന്‍ പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിയെ പോലെ യോഗ്യനായ ആരും ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. 95 ശതമാനം പേരും ആഗ്രഹിക്കുന്നെങ്കിലും അധ്യക്ഷനാവില്ല എന്ന രാഹുലിന്റെ നിലപാടില്‍ മാറ്റമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് പുതിയ ശക്തി പകരുമെന്നും കെസി വേണുഗോപാല്‍ അവകാശപ്പെട്ടു.